അ​ൽ​​ഖാ​ഇ​ദ തലവൻ സ​വാ​ഹി​രി  ക​റാ​ച്ചി​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്​

ഇസ്ലാമാബാദ്: നിരവധി യു.എസ് ഡ്രോൺ ആക്രമണങ്ങളെ അതിജീവിച്ച അൽഖാഇദ തലവൻ അയ്മൻ അൽസവാഹിരി കറാച്ചിയിൽ പാക് രഹസ്യാന്വേഷണ സംഘടനയായ െഎ.എസ്.െഎയുടെ സംരക്ഷണത്തിൽ കഴിയുകയാണെന്ന് റിപ്പോർട്ട്. മരിക്കുന്നതിനുമുമ്പ് ആജന്മശത്രുവായ യു.എസിെൻറ പതനം കാണണമെന്നാണത്രെ സവാഹിരിയുടെ ആഗ്രഹം. 

സവാഹിരിക്കു പുറമെ, ഉസാമ ബിൻലാദിെൻറ മകൻ 26 വയസുള്ള ഹംസ ബിൻലാദിനെയും സംരക്ഷിക്കുന്നത് പാകിസ്താനാണെന്നും വിവിധ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി യു.എസ് ചാനലായ ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. പാക് സർക്കാറിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ചാനൽ റിപ്പോർട്ട്. 2001െൻറ അവസാനം അഫ്ഗാനിസ്താനിൽനിന്ന് അൽഖാഇദയെ തുരത്തിയ യു.എസ് നടപടിക്കുശേഷം ഇയാളെ പാകിസ്താൻ സംരക്ഷിച്ചുവരുന്നതായി ‘ആധികാരികം’ എന്ന വിശേഷണത്തോടെയാണ് ചാനൽ റിപ്പോർട്ട്. സവാഹിരി ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് യു.എസിന് ധാരണയുണ്ടെന്നും മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ ഭരണകാലത്ത് ഡ്രോൺ ഉപയോഗിച്ച് യു.എസ് സൈന്യം ഇയാളെ ലക്ഷ്യമിട്ടിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.  സവാഹിരി താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്തുവരെ ഡ്രോൺ എത്തിയതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ന്യൂസ്‌ വീക്കിനോട് വെളിപ്പെടുത്തി. 

2001 മുതൽ ഒട്ടേറെ ഡ്രോൺ ആക്രമണങ്ങളെ അതിജീവിച്ചാണ് സവാഹിരി ജീവനോടെ ഇരിക്കുന്നതെന്ന് അഫ്ഗാൻ താലിബാൻ വക്താവ് ന്യൂസ്‍വീക്കിനോട് വെളിപ്പെടുത്തി.  യു.എസിനെ ആക്രമിക്കാനുള്ള ശേഷി ഇപ്പോഴും അൽഖാഇദക്കുണ്ട്. അതിനാൽ ഡോണൾഡ് ട്രംപ് ഭരണകൂടം അൽഖാഇദയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയാണ്. 
 
Tags:    
News Summary - Pakistan ISI protecting Al-Qaeda chief Ayman al-Zawahiri in Karachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.