ഇസ്ലാമാബാദ്: അഴിമതിക്കേസ് ഭയന്ന് നാടുവിട്ട മുൻ ധനമന്ത്രി ഇസ്ഹാഖ് ദറിനെതിരെ പാകിസ്താൻ ആഭ്യന്തര മന്ത്രാലയം റെഡ് വാറൻറ് പുറപ്പെടുവിച്ചു. അനധികൃത സ്വത്തു സമ്പാദന കേസിൽ ആരോപണവിധേയനായ ദറിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ് നിലവിലുണ്ട്. കേസ് ഭയന്ന് 2017 ഒക്ടോബർ മുതൽ ദർ ലണ്ടനിലാണ് കഴിയുന്നത്.
െറഡ് വാറൻറ് പുറപ്പെടുവിച്ചതിനു പിന്നാലെ ഇൻറർപോളിെൻറ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പാകിസ്താൻ. ഇതിന് ശേഷവും സ്വരാജ്യത്തേക്ക് മടങ്ങാൻ അദ്ദേഹം വിസമ്മതിക്കുകയാണെങ്കിൽ പാസ്പോർട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടി ആലോചനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.