ലാഹോർ: പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ ജയിലിലടക്കാൻ അക്കൗണ്ടബിലിറ്റി കോടതി ജ ഡ്ജിയെ ഭീഷണിപ്പെടുത്തിയാണെന്നാരോപിച്ച് മകൾ മർയം നവാസ് രംഗത്ത്. വിഡിയോ ക്ലിപ്പ് സഹി തം വാർത്തസമ്മേളനം നടത്തിയാണ് മർയമിെൻറ ആരോപണം. 2018 ഡിസംബർ 24 മുതൽ അഴിമതിക്കേസി ൽ തടവുശിക്ഷ അനുഭവിക്കുകയാണ് ശരീഫ്.
ഇസ്ലാമാബാദിലെ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി അർഷാദ് മാലികിനെതിരെയാണ് മർയം രംഗത്തുവന്നത്. അൽ അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ ശരീഫിനെ ഏഴുവർഷം ശിക്ഷിക്കാൻ ഉത്തരവിട്ടത് ഇദ്ദേഹമാണ്. ശരീഫിനെതിരെ ഒരു തെളിവുമില്ലെന്ന് ജഡ്ജി പറയുന്നതാണ് വിഡിയോയിലുള്ളത്. പാകിസ്താൻ മുസ്ലിംലീഗ് പ്രവർത്തകൻ നാസിർ ബട്ടുമായി ജഡ്ജി നടത്തുന്ന കുറ്റസമ്മതമാണ് ദൃശ്യങ്ങളിലുള്ളത്.
മുൻ പ്രധാനമന്ത്രിയെ ജയിലിലടക്കാൻ ജഡ്ജിക്കുമേൽ വൻ സമ്മർദമുണ്ടായിരുന്നു. ശരീഫ് ജയിലിലായശേഷം ജഡ്ജി നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ചതായും മർയം വെളിപ്പെടുത്തി. അതേസമയം, വിഡിയോ വ്യാജമാണെന്ന് ഇംറാൻ സർക്കാർ ആരോപിച്ചു. അതിെൻറ ഉറവിടം കണ്ടെത്താനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.