ഇസ്ലാമാബാദ്: ഇൻറർ സർവിസസ് ഇൻറലിജൻസ് (െഎ.എസ്.െഎ) മുൻമേധാവി ലഫ്. ജന. (റിട്ട.) ആസാദ് ദുരാനിയെ പാക് സൈന്യം വിളിപ്പിച്ചു. ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ റോയുടെ മുൻ മേധാവി എസ്. ദുലത്തുമായി ചേർന്ന് പുസ്തകം എഴുതിയ സംഭവത്തിൽവിശദീകരണം തേടിയാണ് നടപടി. ഇരുവരും ഒന്നിച്ചെഴുതിയ ദ സ്പൈ ക്രോണിക്ക്ൾസ്: റോ, െഎ.എസ്.െഎ ആൻഡ് ദ ഇല്യൂഷൻ ഒാഫ് പീസ്- എന്ന പുസ്തകത്തിെൻറ പ്രകാശനം ബുധനാഴ്ചയായിരുന്നു.
ദുരാനി പെരുമാറ്റച്ചട്ടലംഘനം നടത്തിയതായി പാക് സൈന്യം ആരോപിച്ചു. 1990 ആഗസ്റ്റ് മുതൽ 1992 മാർച്ചുവരെയാണ് ദുരാനി െഎ.എസ്.െഎയെ നയിച്ചത്.ഇൗ മാസം 28ന് ജനറൽ ഹെഡ്ക്വാർേട്ടഴ്സിൽ ഹാജരായി വിശദീകരണം നൽകണമെന്നു ദുരാനിയോട് (77)നിേർദേശിച്ചതായി പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അറിയിച്ചു.
പുസ്തകത്തിലെ പരാമർശങ്ങളിൽ ദുരാനിയുടെ നിലപാട് അറിയുകയാണ് ആവശ്യം. സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായവർ കാത്തുസൂക്ഷിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളിൽ ദുരാനി ഗുരുതരമായ ലംഘനമാണ് നടത്തിയതെന്നും ആസിഫ് ആരോപിച്ചു. പുസ്തകത്തിെൻറ ഉള്ളടക്കത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്യാൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് അടിയന്തര ദേശീയ സുരക്ഷ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി.
അൽഖാഇദ തലവൻ ഉസാമ ബിൻലാദിനെതിരെ ആബട്ടാബാദിൽ യു.എസ് സൈന്യം നടത്തിയ നീക്കത്തെക്കുറിച്ച് പാക് പ്രധാനമന്ത്രിയായിരുന്ന യൂസുഫ് റസ ഗീലാനിക്ക് ധാരണയുണ്ടായിരുന്നതായി പുസ്തകത്തിൽ ദുരാനി അവകാശപ്പെടുന്നുണ്ട്. അതേക്കുറിച്ച് പാകിസ്താനും യു.എസും തമ്മിൽ പ്രത്യേക ധാരണയിലെത്തിയിരുന്നുവത്രെ. കുൽഭൂഷൺ ജാദവ് കേസ് പാകിസ്താൻ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Lt Gen Asad Durrani, Retired being called in GHQ on 28th May 18. Will be asked to explain his position on views attributed to him in book ‘Spy Chronicles’. Attribution taken as violation of Military Code of Conduct applicable on all serving and retired military personnel.
— Maj Gen Asif Ghafoor (@OfficialDGISPR) May 25, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.