കറാച്ചി: പാകിസ്താനിൽ ഭാര്യയെ െകാന്ന് ആത്മഹത്യ ചെയ്ത മന്ത്രി മൂന്നു തവണ ഭാര്യക്കു നേരെ വെടിയുതിർത്തതായി പൊലീസ്. സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് മന്ത്രിയായ മിർ ഹസാർ ഖാൻ ബിജാരണി(71)യാണ് ഭാര്യ ഫാരിഹ റസാക്കിനെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച സ്വവസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ ഇരുവെരയും കെണ്ടത്തുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നിയിച്ചതെന്ന് പൊലീസ് കരുതുന്നു. പാകിസ്താൻ പീപ്ൾസ് പാർട്ടി അംഗമാണ് ബിജാരണി. മുൻ എം.പിയും പത്രപ്രവർത്തകയുമാണ് ഫാരിഹ.
ഇവരുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന വിവരമുള്ളത്. സംഭവ സ്ഥലത്തു നിന്നുള്ള തെളിവുകളുടെയും ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിൽ മന്ത്രി ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം അതേ ആയുധമുപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
മന്ത്രിയുടെ വസതി പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തെ ചിത്രങ്ങളും വിരലടയാളവും പരിശോധിച്ചു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇവയിൽ നിന്നെല്ലാം ആത്മഹത്യയാണെന്ന് വ്യക്തമായതായും െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.