ഇസ്ലാമാബാദ്: യു.എൻ ആഗോളഭീകരനായി പ്രഖ്യാപിച്ചതിനുപിന്നാലെ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിെൻറ സ്വത്തുക്കൾ മരവിപ്പിച്ചും യാത്രാവിലക്ക് ഏർെപ്പടുത്തിയും പാകിസ്താൻ വെള്ളിയാഴ്ച ഔദ്യോഗിക ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയം ഉത്തരവിട്ടു. ആയുധങ്ങള്‍ വാങ്ങുന്നതിനും വിൽക്കുന്നതിനും മസ്ഊദിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഉപരോധങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു.
പാകിസ്താനുമായി അടുത്ത നയതന്ത്ര ബന്ധം തുടര്‍ന്നുപോരുന്ന ചൈന, മസ്ഊദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലെ എതിര്‍പ്പ് പിന്‍വലിച്ചതിനു പിന്നാലെയാണ് യു.എൻ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. മുമ്പ് നാലുതവണ മസ്ഉൗദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ രക്ഷാസമിതിയിലെ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. പുല്‍വാമയിലെ ആക്രമണത്തിനുശേഷമാണ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രക്ഷാ സമിതയൈ സമീപിച്ചത്. യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ നേരത്തേ തന്നെ പിന്തുണച്ചിരുന്നു.
മാര്‍ച്ച് 13ന് യു.എസിെൻറ പിന്തുണയോടെ ബ്രിട്ടനും ഫ്രാൻസും മസ്ഉൗദിനെ ആഗോള ഭീകര പട്ടികയില്‍ ഉള്പ്പെടുത്തണമെന്നുള്ള പ്രമേയം യു.എന്നില്‍ അവതരിപ്പിച്ചു. എന്നാല്‍, സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി പ്രമേയം അംഗീകരിക്കുന്നത് ചൈന നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍
സബ്സിഡികള്‍ നിര്‍ത്തും
ബ്രസല്‍സ്: പാകിസ്താനിൽ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂനിയന്‍. ഇതവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താനു നല്‍കിവരുന്ന എല്ലാ സബ്സിഡികളും വ്യാപാര മുന്‍ഗണനകളും താൽക്കാലികമായി നിര്‍ത്തിവെക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍(ഇ.യു) പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് അയച്ച കത്തിൽ മുന്നറിയിപ്പ് നല്കി. ഭരണകൂടത്തിെൻറ പിന്തുണയോടെ മതതീവ്രവാദ സംഘടനകള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ പാകിസ്താനില്‍ സ്വാധീനം വര്‍ധിപ്പിച്ചതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നത് ഐക്യരാഷ്ട്രസഭയുടെ യൂനിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് (യു.ഡി.എച്ച്.ആര്) ഉടമ്പടിയുടെ ലംഘനമാണ്. ഈ ഉടമ്പടി ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് പാക് സര്‍ക്കാര്‍ ഉറപ്പാക്കിയില്ലെങ്കില്‍ അവര്‍ക്കു നല്‍കിവരുന്ന എല്ലാ സബ്സിഡികളും വ്യാപാര മുന്‍ഗണനകളും താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാകുമെന്നും കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.