യുനൈറ്റഡ് നേഷൻസ്: പാകിസ്താൻ തടവിലാക്കിയ ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിെൻറ കാര്യത്തിൽ ആ രാജ്യം വിയന കൺവെൻഷൻ സംബന്ധിച്ച മാർഗനിർദേശങ്ങൾ ലംഘിച്ചതായി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) അധ്യക്ഷൻ അബ്ദുൽഖവി യൂസുഫ് പറഞ്ഞു.
193 അംഗ യു.എൻ പൊതുസഭയിൽ കോടതിയുടെ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാദവിന് നൽകിയ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ഐ.സി.ജെ ജൂലൈ 17ന് വിധിച്ചിരുന്നു. ചാരവൃത്തിയും ഭീകരതയുമാണ് പാകിസ്താൻ ഇന്ത്യൻ നാവികസേന റിട്ട. ഉദ്യോഗസ്ഥനായ ജാദവിനെതിരെ ചുമത്തിയിരിക്കുന്നത്.
2017 ഏപ്രലിൽ വിചാരണ പൂർത്തിയാക്കിയ പാകിസ്താൻ സൈനിക കോടതി ഇദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്ന് ജാദവിന് 1963ലെ വിയന കൺവെൻഷൻ പ്രകാരമുള്ള കോൺസുലാർ സഹായം പാകിസ്താൻ നിഷേധിച്ചതായി ഇന്ത്യ ആരോപിക്കുകയും അന്താരാഷ്ട്ര വേദികളിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.