ജറൂസലം: മസ്ജിദുൽ അഖ്സയിലെ നിയന്ത്രണങ്ങൾക്കെതിരെ ഫലസ്തീനിൽ പ്രതിഷേധം ശക്തമാവുന്നു. പ്രക്ഷോഭങ്ങൾ കനക്കുന്നതിനിടെ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. വെള്ളിയാഴ്ച ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നു. മസ്ജിദുൽ അഖ്സയിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് തൽസ്ഥിതി തുടരുന്നത് വരെ യാതൊരു ബന്ധവുമുണ്ടാവില്ലെന്ന്’ അബ്ബാസ് പറഞ്ഞു.
മസ്ജിദുൽ അഖ്സയിലെ നിയന്ത്രണങ്ങൾക്കെതിരായി നടന്ന പ്രക്ഷോഭങ്ങളിൽ നാല് ഫലസ്തീൻ പൗരന്മാർ വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മരണമുണ്ടായത്. ഇതിന് പിന്നാലെയാണ് ബന്ധം അവസാനിപ്പിക്കാൻ ഫലസ്തീൻ തീരുമാനിച്ചത്.
അതിനിടെ, മസ്ജിദുൽ അഖ്സയിലെ ഇസ്രായേലിെൻറ സുരക്ഷാക്രമീകരണങ്ങളുമായി ഉടലെടുത്ത സംഘർഷത്തിൽ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് അപലപിച്ചു. വെള്ളിയാഴ്ച മൂന്നു ഫലസ്തീനികളെ കൊലപ്പെടുത്തിയ നടപടിയെയും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജറൂസലമിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇസ്രായേൽ-ഫലസ്തീൻ നേതാക്കൾ തയാറാകണം. മതകേന്ദ്രങ്ങൾ സംഘർഷത്തിനുള്ള വേദിയാക്കരുത്. മേഖലയിൽ തൽസ്ഥിതി തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വെസ്റ്റ്ബാങ്കിൽ മൂന്ന് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇൗ സംഭവത്തോടെ വെസ്റ്റ്ബാങ്കിലേക്ക് ഇസ്രായേൽ കൂടുതൽ സൈന്യത്തെ അയച്ചു. ശനിയാഴ്ച രാവിലെ വെസ്റ്റ്ബാങ്കിലെ ഗ്രാമത്തിൽ ഇസ്രായേൽ ഫലസ്തീനികളുടെ വീടുകളിൽ തിരച്ചിൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.