ഹേഗ്: രാസായുധങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന സംഘടനയിൽ (ഒ.പി.സി.ഡബ്ല്യു) ഫലസ്തീനും അംഗമായി. വിഷലിപ്ത ആയുധങ്ങളുടെ വ്യാപനം തടയുന്നതിന് ഹേഗിൽ സംഘടിപ്പിച്ച ആഗോള കൺവെൻഷനിൽ ഫലസ്തീൻ പങ്കാളിയായി. സംഘടനയിൽ അംഗമാകുന്ന 193ാമത്തെ രാജ്യമാണ് ഫലസ്തീനെന്ന് ഒ.പി.സി.ഡബ്ല്യു വക്താവ് അറിയിച്ചു. രാസായുധ പ്രയോഗത്തിനെതിരെ രാജ്യത്തിനകത്തും ഫലസ്തീൻ കാമ്പയിൻ നടത്തുന്നുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, ഫലസ്തീന് അംഗത്വം നൽകിയതിനെ ഇസ്രായേൽ ശക്തമായി എതിർത്തു. രാജ്യമെന്ന നിലയിൽ ഫലസ്തീനെ 2012ൽ ഇൻറർപോൾ, അന്താരാഷ്ട്ര ക്രിമിനൽ കോടതി, യുെനസ്കോ എന്നിവയിൽ െഎക്യരാഷ്്ട്രസഭ നിരീക്ഷകരാക്കിയിരുന്നു. യു.എന്നിെൻറ നിർദേശപ്രകാരമാണ് ഇപ്പോൾ ഒ.പി.സി.ഡബ്ല്യുവിലും അംഗത്വം ലഭിച്ചിരിക്കുന്നത്.
നശീകരണായുധങ്ങൾ തടയുന്ന 50ൽപരം സംഘടനകളിലും കരാറുകളിലും തങ്ങൾ ഇതിനകം ഒപ്പുവെച്ചതായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ അടക്കം നാലു രാജ്യങ്ങൾ ഇനിയും രാസായുധ നിരോധന കരാറിൽ ഒപ്പുവെച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.