ജറൂസലം: അധിനിവിഷ്ട മേഖലകളിൽ ഇസ്രായേലിെൻറ നരഹത്യക്കെതിരെ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഫലസ്തീൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (െഎ.സി.സി) ഹരജി നൽകി. ഫലസ്തീൻ അതോറിറ്റി വിദേശകാര്യ മന്ത്രി റിയാദ് അൽമാലികി ആണ് ഇൗ ആവശ്യം ഉന്നയിച്ചത്. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തിലാണ് ഇൗ ആവശ്യം. 2015 ഏപ്രിൽ മുതൽ ഫലസ്തീൻ െഎ.സി.സിയിൽ അംഗമാണ്. 2014ൽ ഗസ്സയിലെ ഇസ്രായേൽ കുരുതിക്കെതിരെയും ഫലസ്തീൻ െഎ.സി.സിയിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.