തെൽഅവീവ്: ഫലസ്തീനി മനുഷ്യാവകാശ പോരാളി അഹദ് തമീമിക്ക് യാത്രവിലക്കുമായി ഇസ്രായേൽ. വെള്ളിയാഴ്ച അഹദും കുടുംബവും യൂറോപ്പ് വഴി ജോർഡനിലേക്ക് പോവാൻ പദ്ധതിയിട്ടതായി പിതാവ് ബാസിം തമീമി അനദൊലു വാർത്ത ഏജൻസിയോടു പറഞ്ഞിരുന്നു.
ഫലസ്തീനി ചെറുത്തുനിൽപു പോരാട്ടങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്ന പരിപാടിയിൽ സംബന്ധിക്കാനായിരുന്നു അത്. എന്നാൽ, രാജ്യം വിട്ടുപോകുന്നതിന് ഇസ്രായേൽ അവർക്ക് വിലക്കേർപ്പെടുത്തുകയായിരുന്നുവെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു. വിലക്കിെൻറ കാരണം വെളിപ്പെടുത്തിയിട്ടില്ല. പ്രതിഷേധത്തിെൻറ ഭാഗമായി ഇസ്രായേൽ സൈനികെൻറ കരണത്തടിച്ച ഇൗ 17കാരിയെ എട്ടുമാസം നീണ്ട ജയിൽവാസത്തിനു ശേഷം ജൂലൈയിൽ വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.