ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനിലെ ഗസ്സയിൽ യുവാവ് കൊല്ലപ്പെട്ടു. സബ്രി അഹ്മദ് അബൂ ഖാദിർ എന്ന 24കാരനാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയമാണ് പ്രസ്താവനയിൽ അറിയിച്ചത്.
എന്നാൽ, വെടിവെപ്പ് നടത്തിയ കാര്യം ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഗസ്സയിലെ ഒമ്പത് ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. തങ്ങളുടെ മേഖലയിലേക്ക് പെട്രോൾ ബോംബുകളടങ്ങിയ പട്ടം പറത്തിയതിന് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേൽ വാദം.
എന്നാൽ, തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണങ്ങളിൽ ഹമാസ് സൈനികർക്കോ മറ്റോ പരിക്കേറ്റിട്ടില്ല. മാർച്ച് അവസാനത്തിൽ ‘നക്ബ’ അനുസ്മരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ഫലസ്തീനികളുടെ പ്രതിഷേധത്തിനു നേരെ ഇസ്രായേൽ സേന വെടിയുതിർത്തതാണ് നിലവിലെ സംഘർഷത്തിന് കാരണമായത്. വിവിധ സംഭവങ്ങളിലായി ഇതിനകം 130ലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ വധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.