വീടുകള്‍ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധം: ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ജറൂസലം: തെക്കന്‍ ഇസ്രായേലില്‍ വീടുകള്‍ പൊളിച്ചുമാറ്റാനുള്ള ഇസ്രായേലിന്‍െറ നീക്കത്തില്‍ പ്രതിഷേധിച്ച രണ്ട് ഫലസ്തീനികള്‍ വെടിയേറ്റു മരിച്ചു. സംഭവത്തില്‍ പരിക്കേറ്റ ഇസ്രായേല്‍ പൊലീസുകാരനും മരിച്ചു. നെജേവ് മരുഭൂമിക്കടുത്ത ഉമ്മുല്‍ഹിറാന്‍ ഗ്രാമത്തിലാണ് സംഭവം. വീടുകള്‍ പൊളിച്ചുമാറ്റുന്നത് തടയുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ പൊലീസുകാരന്‍ വാഹനമിടിച്ചു കയറ്റുകയായിരുന്നു. ഈ മേഖലയില്‍ പതിവായി ഇസ്രായേല്‍ അധികൃതര്‍ ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചുമാറ്റാറുണ്ട്. മധ്യ ഇസ്രായേലിലെ 11 വീടുകള്‍ പൊളിച്ചുമാറ്റിയതിനെതിരെ ഫലസ്തീനികള്‍ ദേശവ്യാപക പ്രതിഷേധസമരം നടത്തിയിരുന്നു. പെര്‍മിറ്റില്ലാതെ നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിക്കുന്നത്.

Tags:    
News Summary - Palestinians killed in Israeli home demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.