ഇസ്രായേല്‍ അനധികൃത കുടിയേറ്റം; യു.എന്നില്‍ സമ്മര്‍ദം ചെലുത്തി ഫലസ്തീന്‍

യുനൈറ്റഡ് നാഷന്‍സ്: അനധികൃത  ഇസ്രായേല്‍ കുടിയേറ്റത്തിനെതിരെ യു.എന്‍ രക്ഷാസമിതിയില്‍ പുതിയ പ്രമേയം കൊണ്ടുവരണമെന്ന ആവശ്യത്തില്‍ സമ്മര്‍ദവുമായി ഫലസ്തീന്‍. കഴിഞ്ഞ പത്തു ദിവസമായി രക്ഷാസമിതിയിലെ പകുതിയോളം വരുന്ന 15 അംഗങ്ങളുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ അറിയിച്ചു.

അവശേഷിക്കുന്നവരെ അടുത്ത ആഴ്ച കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എന്‍ രക്ഷാസമിതില്‍ നടക്കുന്ന പരിപാടിക്കു മുന്നോടിയായാണ് പുതിയ നീക്കത്തെക്കുറിച്ച് റിയാദ് മന്‍സൂര്‍ പ്രഖ്യാപനം നടത്തിയത്.

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ അല്ലാത്ത അംഗോള, മലേഷ്യ, വെനിസ്വേല, സെനഗല്‍, ഈജിപ്ത് എന്നീ അഞ്ച് രാജ്യങ്ങള്‍ ചേര്‍ന്നാണ് അനധികൃത ഇസ്രായേലി കുടിയേറ്റം; പ്രതിബന്ധങ്ങളില്‍നിന്ന് സമാധാനത്തിലേക്ക്, ഇരു രാഷ്ട്ര പരിഹാരം’ എന്ന തലക്കെട്ടില്‍ പരിപാടി സംഘടിപ്പിച്ചത്.  

Tags:    
News Summary - Palestinians push for UN membership and against settlements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.