ലോക മാധ്യമങ്ങൾ വളരെ പ്രാധാന്യപൂർവമാണ് നവാസ് ശരീഫിനെതിരായ വിധിയും പുറത്താകലും റിപ്പോർട്ട് ചെയ്തത്. പാകിസ്താനിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ അന്താരാഷ്ട്ര പ്രാധാന്യമുള്ളതാണെന്ന് ‘ദ ഗാർഡിയൻ’ വിലയിരുത്തി. പാകിസ്താൻ കോടതി അപകടകരമായ മുൻഗണനയാണ് രൂപപ്പെടുത്തിയതെന്ന തലക്കെട്ടിൽ ‘ന്യൂയോർക് ടൈംസ്’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നവാസ് ശരീഫ് സ്വകാര്യ താൽപര്യങ്ങൾക്കുവേണ്ടി തെൻറ സ്ഥാനത്തെ ദുരുപയോഗം ചെയ്തില്ലെന്ന് വാദിക്കുന്നുണ്ട്. ശരീഫിനെതിരായ വിധി നീതിയുക്തമായില്ലെന്ന സന്ദേശമാണ് ലേഖനം നൽകുന്നത്. ‘പരാജയപ്പെടുന്ന പാകിസ്താൻ രാഷ്ട്രീയം’ എന്ന തലക്കെട്ടിൽ ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ വിധി രൂപപ്പെടുത്തുന്ന സാഹചര്യം പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്ന് വിലയിരുത്തുന്നുണ്ട്.
പാകിസ്താനിലെ ജനാധിപത്യത്തെ വലിയതോതിൽ ദുർബലപ്പെടുത്തും വിധിയെന്ന് ‘ഇൻഡിപെൻഡൻറ്’ പത്രം പ്രസിദ്ധീകരിച്ച ലേഖനം വിലയിരുത്തുന്നുണ്ട്. അടുത്തവർഷം രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശരീഫ് പുറത്തായിരിക്കുന്നത്. അതായത്, ഇതുവരെ ഒരു പ്രധാനമന്ത്രിക്കും പാകിസ്താനിൽ കാലാവധി തികക്കാനായില്ല. നവാസ് ശരീഫിനുതന്നെ മൂന്നാംതവണ കാലാവധി തികക്കാതെ പടിയിറങ്ങേണ്ടി വന്നു. 1993ലും 1999ലും പട്ടാള ഇടപെടലിലൂടെയായിരുന്നെന്ന് മാത്രം. പാകിസ്താൻ മുസ്ലിം ലീഗ് അടുത്ത തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങാനിരിക്കെ വന്ന വിധി ഏതായാലും പ്രധാന പ്രതിപക്ഷകക്ഷിയായ ഇമ്രാൻ ഖാെൻറ തഹ്രീകെ ഇൻസാഫ് പാർട്ടിക്കാണ് വിജയമായത്. കഴിഞ്ഞ നാലുവർഷക്കാലം ശരീഫിെൻറ രാജിക്കുവേണ്ടി മുറവിളികൂട്ടിക്കൊണ്ടിരിക്കയായിരുന്നു ഇമ്രാൻ ഖാൻ. എന്നാൽ, ഇമ്രാൻ ഖാൻ തന്നെയും ഒരു അയോഗ്യതാകേസ് സുപ്രീംകോടതിയിൽ നേരിട്ടുകൊണ്ടിരിക്കുകയാണ്. ശരീഫിനെ അയോഗ്യനാക്കിയ ഭരണഘടനയിലെ ആർട്ടിക്കിൾ പ്രകാരം അദ്ദേഹവും പുറത്താക്കെപ്പട്ടാൽ അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ പെങ്കടുക്കുന്നതിൽ നിന്ന് മാറിനിൽക്കേണ്ടി വരും.
ഇത്തരത്തിൽ പുറത്താക്കപ്പെട്ടാൽ സുപ്രീംകോടതി വിധിക്കുപിന്നിൽ പട്ടാളത്തിെൻറ ഇടപെടലുണ്ടെന്ന നിലവിലുള്ള അഭ്യൂഹങ്ങൾ ശക്തിപ്പെടും. ഇത് പാകിസ്താനിലെ ജനാധിപത്യത്തെ തന്നെ വലിയതോതിൽ ദുർബലപ്പെടുത്തും-പ്രമുഖ പാക് മാധ്യമപ്രവർത്തകനായ ലേഖകൻ വിലയിരുത്തുന്നു.രാഷ്ട്രീയ അരക്ഷിതാവസ്ഥ രൂപപ്പെട്ടാൽ കഴിഞ്ഞ നാലുവർഷങ്ങളിൽ നേടിയെതെന്ന് വിലയിരുത്തപ്പെടുന്ന സാമ്പത്തികവളർച്ചയും മന്ദഗതിയിലാവും. കഴിഞ്ഞ 70വർഷത്തെ ചരിത്രത്തിൽ പാകിസ്താനിലെ എല്ലാ പട്ടാളഅട്ടിമറികളെയും കോടതി അംഗീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയുടെ പുറത്താകൽ പട്ടാളത്തിെൻറ പിടിത്തം കൂടുതൽ ശക്തമാകാനേ കാരണമാകൂ. അതിനാൽ ശരീഫിെൻറ പുറത്താകൽ ഇരുതലമൂർച്ചയുള്ള വാളാണെന്ന് പറയേണ്ടി വരും. ഒരുവശത്ത് ഇൗ വിധി സുതാര്യതയുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുകയും ശരീഫിെൻറ കുടുംബാധിപത്യത്തിൽ അധിഷ്ഠിതമായ ഭരണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മറുവശത്ത് ഇത് പട്ടാള സമഗ്രാധിപത്യത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ൈസനികഅധികാരമാണ് യഥാർഥത്തിൽ രാജ്യത്തിെൻറ നയങ്ങൾ രൂപപ്പെടുത്തുന്നത്. ഇൗ നയങ്ങളാണ് തീവ്രവാദവും അഴിമതിയും ശക്തിപ്പെടുത്തുന്നതെന്നും ഒാർക്കേണ്ടതുണ്ടെന്നും ‘ഇൻഡിപെൻഡൻറ്’’ലേഖനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.