പോർട് മോറസ്ബി: പസഫിക് ദ്വീപായ പാപ്വന്യൂഗിനിയിൽ കൂട്ടമായി ജയിൽ ചാടിയ തടവുകാരിൽ 17 പേരെ വെടിവെച്ചുകൊന്നു. ദ്വീപിലെ ലീ പട്ടണത്തിലുള്ള ജയിലിലാണ് വെള്ളിയാഴ്ച പുലർച്ചെ 77 പ്രതികൾ തടവുചാടിയത്. ഇവരിൽ 17 പേർ വെടിയേറ്റു മരിച്ചു. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. 57 പേർ ഇപ്പോഴും ഒളിവിലാണ്. രക്ഷപ്പെട്ടവരിൽ ഏറെയും ഗുരുതര തെറ്റുകൾക്ക് പിടിക്കപ്പെട്ടവരാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രതികൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി പേരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ആസ്ട്രേലിയൻ മനുഷ്യാവകാശ സംഘടന മേധാവി എലീൻ പിയേഴ്സൺ നടുക്കം രേഖപ്പെടുത്തി. അതേസമയം, രാജ്യത്ത് തുടർച്ചയായി ജയിൽഭേദനം നടക്കുന്ന ജയിലുകളിലൊന്നാണിത്. സമാനമായി, കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരത്തോളം പേർ ജയിൽ ചാടാൻ ശ്രമിച്ച സംഭവത്തിൽ 11 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 400 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇരട്ടിയിലേറെ പേരെ പാർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.