ജറൂസലം: യു.എസിനെ പിന്തുടർന്ന് പരേഗ്വയും ഇസ്രയേലിലെ എംബസി തെൽഅവീവിൽ നിന്ന് ജറൂസലമിലേക്ക് മാറ്റി. പരേഗ്വ പ്രസിഡൻറ് ഹോറാഷ്യോ കാർടസും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പെങ്കടുത്ത ചടങ്ങിലാണ് തിങ്കളാഴ്ച എംബസി ഉദ്ഘാടനം നടന്നത്. യു.എസ് എംബസി ജറൂസലമിലേക്ക് മാറിയതിനു പിന്നാലെ ഇൗ നീക്കം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് പരേഗ്വ. നേരത്തേ ഗ്വാട്ടമാല അവരുടെ എംബസി ജറൂസലമിലേക്ക് മാറ്റിയിരുന്നു. ഒരാഴ്ച മുമ്പാണ് ഫലസ്തീനിയൻ പ്രതിഷേധവും ലോക രാഷ്ട്രങ്ങളുടെ എതിർപ്പും വകവെക്കാതെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.