ഇസ്ലാമാബാദ്: ബേനസീർ ഭൂേട്ടായുടെ മരണത്തിന് ഉത്തരവാദി പാകിസ്താൻ മുൻ പ്രസിഡൻറ് പർവേസ് മുശർറഫ് ആണെന്ന് ബിലാവൽ ഭൂേട്ടാ. ബേനസീർ ഭൂേട്ടായുടെ പത്താം ചരമവാർഷികദിനത്തിൽ ദക്ഷിണ പാകിസ്താനി നഗരമായ ഗഢിഖുദയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് ബേനസീറിെൻറ മകൻ ബിലാവൽ, മുശർറഫിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. മുശർറഫിനെ ‘കൊലയാളി’ എന്ന് വിശേഷിപ്പിച്ച ബിലാവൽ, മാതാവിന് ഏർപ്പെടുത്തിയിരുന്ന സുരക്ഷ മുശർഫ് മനഃപൂർവം വെട്ടിക്കുറച്ചതായും ആരോപിച്ചു.
സഹോദരങ്ങളായ ബഖ്താവർ, അസീഫ എന്നിവരും വേദിയിലുണ്ടായിരുന്നു. കൊലപാതകത്തിൽ നീതി തേടിയുള്ള നിയമപോരാട്ടം തുടരുമെന്നും ബിലാവൽ പറഞ്ഞു. 2007 ഡിസംബർ 27ന് റാവൽപിണ്ടിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തിലാണ് ബേനസീർ കൊല്ലപ്പെട്ടത്. കേസിൽ വിചാരണക്ക് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടും ഹാജരാവാത്തതിനെ തുടർന്ന് മുശർറഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.