ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ കുറ്റക്കാരനെന്ന് കണ്ട് ഇന്ത്യ തൂക്കിലേറ്റിയ അജ്മൽ കസബിനേക്കാളും വലിയ തീവ്രവാദിയാണ് കുൽഭൂഷൻ ജാദവെന്ന് പാകിസ്താൻ മുൻ പ്രസിഡൻറ് പർവേസ് മുശർറഫ്. കുൽഭൂഷെൻറ വധശിക്ഷ തടഞ്ഞ കൊണ്ടുള്ള അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധി പുറത്ത് വന്നതിന് പിന്നാലെയാണ അഭിപ്രായ പ്രകടനവുമായി മുശർറഫ് രംഗത്തെത്തിയത്.
തീവ്രവാദത്തിലെ ചെറിയ ഒരു കണ്ണിമാത്രമായിരുന്നു കസബ്. കുൽഭൂഷനെ പോലുള്ളവരാണ് തീവ്രവാദത്തിന് ഇന്ധനം പകരുന്നത്.വിധ്വംസക പ്രവർത്തനത്തിലൂടെ നിരവധി ആളുകളെ കുൽഭൂഷൻ കൊന്നിട്ടുണ്ടെന്നും മുശർറഫ് ആരോപിച്ചു.
നമ്മുടെ രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന വിഷയത്തിൽ മറ്റൊരാൾക്ക് തീരുമാനമെടുക്കാൻ അവകാശമില്ല. അതിനാൽ
കുൽഭൂഷൻ ജാദവ് കേസിൽ അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ പാകിസ്താൻ ഇനി പോകേണ്ടന്നാണ് തെൻറ അഭിപ്രായമെന്നും എ.ആർ.െഎ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ചയാണ് മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിെൻറ വധശിക്ഷ സ്റ്റേ ചെയ്തുള്ള അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവ് പുറത്ത് വന്നത്. കേസിൽ ഇന്ത്യക്ക് ഇടപെടാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേ സമയം, കേസിൽ ഇടപെടാൻ അന്താരാഷ്ട്ര നീതി ന്യായ കോടതിക്ക് അധികാരമില്ലെന്ന നിലപാടിലാണ് പാകിസ്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.