ഇസ്ലാമാബാദ്: മുൻ സൈനിക ഭരണാധികാരി പർവേസ് മുശർറഫിെൻറ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും റദ്ദാക്കണമെന്ന് പാക് പ്രത്യേക കോടതി. മുശർറഫിനെതിരായ രാജ്യദ്രോഹക്കേസിൽ വാദംകേൾക്കവെയാണ് പ്രത്യേക കോടതിയുടെ ഉത്തരവ്.
2007ൽ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലാണ് മുശർറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് മുശർറഫ് നിരവധി സുപ്രീംകോടതി ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കുകയും 100ഒാളം ജഡ്ജിമാരെ പുറത്താക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച കേസിൽ വാദം കേൾക്കവെ, ദുബൈയിൽ കഴിയുന്ന മുശർറഫിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിെൻറ സ്വത്തുക്കൾ മരവിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
1999 മുതൽ 2008 വരെയാണ് മുശർറഫ് പാകിസ്താനിൽ അധികാരത്തിലിരുന്നത്. മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടാ വധവുമായി ബന്ധപ്പെട്ടതുൾപ്പെടെ നിരവധി കേസുകളിൽ അദ്ദേഹം വിചാരണ നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.