മനില: എൽനിനോ എന്ന കാലാവസ്ഥ പ്രതിഭാസം ലോകരാഷ്ട്രങ്ങളെ പലനിലക്ക് ആധിയിലാക്കിയിട്ടുണ്ടെങ്കിലും ഇത്തവണ ഫിലിപ്പീൻസുകാരാണ് ശരിക്കും സന്തോഷംകൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്തവരായത്.
ശക്തമായ ചൂട് വലച്ച രാജ്യത്ത് മാമ്പഴങ്ങൾ സമൃദ്ധമായാണ് വിളഞ്ഞത്. രാജ്യത്തിനാവശ്യമുള്ളതിനെക്കാൾ അനേക ഇരട്ടി. ഫിലിപ്പീൻ ദ്വീപായ ലുസോണിൽ മാത്രം 20 ലക്ഷം കിലോ മാമ്പഴമാണ് അധികമായി വിളഞ്ഞത്. മറ്റു പ്രദേശങ്ങളുടെ സ്ഥിതിയും മറിച്ചല്ല.
വിപണിയിൽ വൻതോതിൽ എത്തിയതോടെ മാമ്പഴത്തിന് വില പകുതിയിലേറെ താഴ്ന്നത് ശരിക്കും വലച്ചത് കർഷകരെ. ഇവ ഉപയോഗിക്കാനാളില്ലാെത ചീഞ്ഞുനാറുമെന്ന ആശങ്ക മറ്റൊരു വശത്തും. മാമ്പഴംകൊണ്ട് പാചകവൈവിധ്യം പഠിപ്പിച്ചും മാമ്പഴ ഉത്സവം നടത്തിയും കൂടുതൽ വിപണി പിടിക്കാനുള്ള പരിപാടികൾ സർക്കാർ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.