ബെയ്ജിങ്: ചൈനീസ് പ്രസിഡൻറ് ഷിജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയുടെ രണ്ടാം ദിനത്തിൽ ‘ചായ് പേ ചർച്ച’അഥവാ ചായകുടി ചർച്ച നടത്തി. 24 മണിക്കൂറിനിടെ ആറു യോഗങ്ങളാണ് രണ്ടു നേതാക്കളും നടത്തിയത്. യുദ്ധക്കെടുതി അനുഭവിക്കുന്ന അഫ്ഗാനിസ്ഥാനിൽ സുയുക്ത സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. അഫ്ഗാനിസ്താെൻറ വികസനത്തിനും ജനജീവിതം സുരക്ഷിതമാക്കുന്നതിനും വേണ്ട നടപടികൾക്കായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. വ്യാപാരം, സൈനിക-നയതന്ത്ര ബന്ധങ്ങൾ, ടൂറിസം, മറ്റു പ്രദേശിക വിഷയങ്ങൾ എന്നിവയും ഇൗ യോഗങ്ങളിൽ ചർച്ചയായി. എന്നാൽ ഒരു തരത്തിലുള്ള കാരറുകൾ ഒപ്പുവെക്കുകയോ സംയുക്ത പ്രസ്താവനകൾ പുറപ്പെടുവിക്കുകയോ ഉണ്ടായിട്ടില്ല.
#WATCH China: Prime Minister Narendra Modi & Chinese President Xi Jinping take a walk along East Lake in Wuhan. pic.twitter.com/2v4nzR41da
— ANI (@ANI) April 28, 2018
ഇന്ന് രാവിലെ ഇരു നേതാക്കളും ചൈന നഗരമായ വുഹാനിലെ സുപ്രധാനമായ കിഴക്കൻ തടാകക്കരയിലെ ഉദ്യാനത്തിലൂടെ ദീർഘദൂരം നടന്നു. കഴ്ചകൾ കണ്ടുള്ള നടത്തത്തിനിടെ പ്രദേശത്തിെൻറ പ്രത്യേകതകളും പ്രാധാന്യവും ചൈനീസ് പ്രസിഡൻറ് മോദിക്ക് വിവരിച്ചു നൽകി. ശേഷം ഷി ജിൻപിങ്ങിെൻറ പരമ്പരാഗത രീതിയിലുള്ള രുചികരമായ ചായസൽക്കാരം. ചൈനയുെട പ്രൗഢി വിളിച്ചോതുന്ന ബോട്ടിൽ ഒരു മണിക്കൂർ നീണ്ട യാത്രയായിരുന്നു പിന്നീട്. യാത്രക്കിെട ഇരു നേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ചർച്ചയിൽ അതിർത്തിയിൽ സമാധാനം സ്ഥാപിക്കുന്നതിനും നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ഇരുനേതാക്കളും പ്രതിജ്ഞ ചെയ്തു.
#WATCH China: Prime Minister Narendra Modi & Chinese President Xi Jinping have tea after a walk along East Lake in Wuhan. pic.twitter.com/5BuROg31Cg
— ANI (@ANI) April 28, 2018
ചൈനീസ് വിപ്ലവനായകൻ മാവോസെ തുങ്ങിെൻറ പ്രിയ അവധിക്കാലകേന്ദ്രമായ വുഹാനിൽ രണ്ടുദിവസത്തെ അനൗപചാരിക ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുച്ചയോടെ ഇന്ത്യയിലേക്ക് തിരിക്കും. ഇത്തരം കൂടിക്കാഴ്ചകൾ ഇരുരാഷ്ട്രങ്ങളുടെയും സംസ്കാരത്തിെൻറ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. 2019ൽ അടുത്ത കൂടിക്കാഴ്ചക്ക് ഷി ജിൻപിങ്ങിനെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇതിനോട് അനുകൂലമായാണ് ഷി പ്രതികരിച്ചത്. ഇരുനേതാക്കളുെടയും കൂടിക്കാഴ്ചക്ക് മുമ്പ് ഉദ്യോഗസ്ഥതല ചർച്ച നടന്നു.
China: Prime Minister Narendra Modi & Chinese President Xi Jinping inside a house boat in Wuhan's East Lake. pic.twitter.com/2VrpcPXz30
— ANI (@ANI) April 28, 2018
ഇന്ത്യ-ഭൂട്ടാൻ-ചൈന അതിർത്തികൾ സംഗമിക്കുന്ന ദോക്ലാമിൽ കഴിഞ്ഞവർഷം ഇന്ത്യ- ചൈന സൈന്യം പോരാട്ടസജ്ജരായി 73 ദിവസം നിലയുറപ്പിച്ചതിനുശേഷം ആദ്യമായാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.