ബീജിങ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങും ഇൗ മാസം 27ന് കൂടിക്കാഴച നടത്തുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇൗ മാസം 27, 28 ദിവസങ്ങളിൽ കൂടിക്കാഴച നടക്കുക.
ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യി അടക്കം വിവിധ രാജ്യങ്ങളിലെ എേട്ടാളം വിദേശ കാര്യ മന്ത്രിമാർ പെങ്കടുക്കുന്ന ഷാങ്ഹായ് ദ്വിദിന യോഗത്തിൽ പെങ്കടുത്ത് സംസാരിക്കവെയാണ് ഇരുരാഷ്ട്ര തലവൻമാരും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സുഷമ സൂചന നൽകിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായാണ് ഷി ജിൻപിങ് മോദിയെ ക്ഷണിച്ചിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. 27, 28 ദിവസങ്ങളിലായി നടക്കുന്ന കൂടിക്കാഴ്ച അനൗപചാരികമായിരിക്കുമെന്നും തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കാരണം താറുമാറായ ഉഭയകക്ഷി ബന്ധത്തിന് പുതിയ മാതൃകയുണ്ടാക്കാനായിരിക്കും ഇരുനേതാക്കളും മുൻതൂക്കം നൽകുകയെന്നുമാണ് സൂചന.
ചൈനയുടെ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിങ്ങിന് നരേന്ദ്ര മോദി നേരിട്ട് വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. 21ാം നൂറ്റാണ്ടിനെ ഏഷ്യൻ നൂറ്റാണ്ടാക്കുക എന്ന സാക്ഷാത്കാരത്തിന് അതിവേഗത്തിൽ വളരുന്ന രണ്ട് ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിർണ്ണായകമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചിരുന്നു. 2014ൽ അധികാരത്തിലെത്തിയതിന് ശേഷം മോദിയുടെ നാലാം ചൈന സന്ദർശനമാണ് വരാനിരിക്കുന്നത്. ജൂണിൽ എസ്.സി.ഒ സമ്മിറ്റിന് വേണ്ടി മോദി ഒരിക്കൽ കൂടി ചൈന സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.