ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫും മകൾ മർയമും അറസ്റ്റിലായതിൽ രാജ്യത്ത് പ്രതിഷേധം ശക്തം. പഞ്ചാബ് പ്രവിശ്യയിൽ പൊലീസും പാക് മുസ്ലിംലീഗ് (എൻ) പാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി 50ഒാളം പേർക്ക് പരിക്കേറ്റു. ശരീഫും മകളും രാജ്യത്ത് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച റാലിയാണ് പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചത്.
സംഭവത്തിൽ പരിക്കേറ്റവരിൽ 20 പേർ പൊലീസുകാരാണ്. ലാഹോർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട റാലി വെള്ളിയാഴ്ച രാത്രി പൊലീസ് തടഞ്ഞതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. പാർട്ടി പ്രവർത്തകർ പൊലീസിനും സുരക്ഷാസേനക്കും നേരെ കല്ലേറ് തുടങ്ങുകയായിരുന്നു. ഇതിന് തിരിച്ചടിയായി പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.
ലാഹോറിൽ തന്നെ റാവി പാലത്തിലും ബൂട്ട ചൗക്കിലും പൊലീസും പാർട്ടി പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് അകാരണമായി തങ്ങളുടെ പ്രവർത്തകരെ മർദിക്കുകയും ജയിലിലടക്കുകയും ചെയ്തതായി പാർട്ടി വക്താവ് മർയം ഒൗറൻസേബ് പ്രസ്താവനയിൽ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ഉടൻ വിട്ടയക്കണെമന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.