ടോക്യൊ: പോക്കിമോന്‍ ഗോ ഗെയിം ഇനി ആപ്പിൾ വാച്ചിലും കളിക്കാം. ആപ്പിൾ വാച്ചിലെ െഎ ട്യൂൺ സ്റ്റോറിൽ നിന്ന് ഇനിമുതൽ ഗെയിം ഡൗൺലോഡ് ചെയ്തെടുക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ വർഷാവസാനം ഗെയിം ആപ്പിൾ വാച്ചിൽ എത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
ഇൗമാസം 14നാണ് ഇന്ത്യയിൽ ഒൗദ്യോഗികമായി ഗെയിം ഇറങ്ങിയത്. അന്നുമുതൽ ഗൂഗിൾ പ്ലേ സ്റ്റോറിലും അപ്പിളിെൻറ ആപ്പ് സ്റ്റോറിലും ഗെയിം ലഭ്യമാണ്. കഴിഞ്ഞ ജൂലൈയിൽ ജപ്പാൻ കമ്പനിയായ നിൻറൺഡോ പുറത്തിറക്കിയ ഗെയിം കോടിക്കണക്കിന് ആളുകളാണ് ഇതുവരെ ഡൗൺലോഡ് ചെയ്തത്.
വിര്‍ച്വല്‍ റിയാലിറ്റി എന്ന പ്രതീതി സൃഷ്ടിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗെയിം ആസുത്രണം ചെയ്തിരിക്കുന്നത്. സ്ക്രീനില്‍ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം. ഫോണിന്‍െറ കാമറയും ജി.പി.എസും ഉപയോഗിച്ച് ഗെയിം കഥാപാത്രങ്ങളെ നമ്മള്‍ സഞ്ചരിക്കുന്ന പരിസരത്ത് നിന്ന് കണ്ടത്തെണം.
കുട്ടികള്‍ വഴിതെറ്റുന്നുവെന്നും ദുരന്തത്തിനിടയാക്കുന്നുവെന്നും വിവാദം പരത്തിയ പോക്കിമോന്‍ ഗെയിം കളിക്കാന്‍ ജോലി വരെ വിദേശങ്ങളില്‍ രാജിവെച്ചവരുണ്ട്. അതുകൊണ്ട് കളിക്കുന്നവര്‍ തോട്ടിലും റോഡിലും പോയി ചാടാന്‍ ഇടവരാതെ സൂക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.