ധാക്ക:ബംഗ്ലാദേശിൽ കൂട്ടക്കുർബാനക്ക് നേതൃത്വം നൽകി ഫ്രാൻസിസ് മാർപാപ്പ. ബംഗ്ലാദേശിലെ സുഹ്റാവർദി ഉദ്യാനത്തിൽ നടന്ന കുർബാനയിൽ ലക്ഷത്തോളം പേർ പെങ്കടുത്തു. ജോൺ പോൾ രണ്ടാമനു ശേഷം 31വർഷത്തിനിടെ ആദ്യമായാണ് കത്തോലിക്ക സഭാധ്യക്ഷൻ ബംഗ്ലാദേശ് സന്ദർക്കുന്നത്. മൂന്നുദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനാണ് മാർപാപ്പ ധാക്കയിലെത്തിയത്. പുതിയ 16 ബംഗ്ലാദേശി പുരോഹിതന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകളും നടത്തി.
1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയേപ്പാൾ ഇതേ ഉദ്യാനത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
വിേദശപ്രതിനിധികളും മറ്റു നേതാക്കളും ചടങ്ങിൽ പെങ്കടുത്തു. രാജ്യത്ത് ഹിന്ദു, മുസ്ലിം, ബു ദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങൾ സമാധാനത്തോടെ ഒത്തൊരുമിച്ച് കഴിയണമെന്ന് കഴിഞ്ഞ ദിവസം പോപ് പറഞ്ഞിരുന്നു. പിറന്ന മണ്ണുവിട്ട് പലായനം ചെയ്ത റോഹിങ്ക്യൻ മുസ്ലിംകളെ കാണുന്നതിനു മുമ്പായിരുന്നു കുർബാന. പോപ്പിെൻറ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയത്. റോഹിങ്ക്യൻ അഭയാർഥികളുടെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാർപാപ്പ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
പ്രസംഗത്തിൽ റോഹിങ്ക്യ എന്ന വാക്ക് ഉപയോഗിക്കാതെ റാഖൈൻ മേഖലയിൽ നിന്നുള്ള അഭയാർഥികൾ എന്നാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.