കുറ്റവാളികളെ കൈമാറുന്ന നിയമം: ഹോങ്കോങിൽ പ്രതിഷേധം ശക്തം

ഹോങ്കോങ്: കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന നിയമത്തിനെതിരെ ഹോങ്കോങിൽ ആരംഭിച്ച പ്രതിഷേധം ശക്തമാക ുന്നു. പ്രക്ഷോഭകാരികളെ നേരിടാൻ 5000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രക്ഷോഭകർ തടിച്ചുകൂടിയ ലെജിസ്ലേറ്റീവ് കൗൺസിൽ കെട്ടിടത്തിന് പുറത്ത് സുരക്ഷ ശക്തമാക്കി. കൂടുതൽ പൊലീസുകാർ സ്ഥലത്തേക്ക് എത്താതിരിക്കാൻ റോഡുകൾ പ്രതിഷേധക്കാർ അടച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പത്ത് ലക്ഷത്തിലധികം പേരാണ് നിയമത്തിനെതിരെ പ്രതിഷേധവുമായി അണിനിരന്നത്. 15 വർഷത്തിനിടെ ഹോങ്കോങിൽ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.

കുറ്റവാളികളെ വിട്ടുനൽകാൻ നിർദേശിക്കുന്ന ബിൽ പിൻവലിക്കില്ലെന്നും നിയമനിർമാണവുമായി മുന്നോട്ടു പോകുമെന്നും ഹോങ്കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പ്രതികരിച്ചു. ബിൽ പിൻവലിച്ച് കാരി ലാം രാജിവെക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    
News Summary - protest in Hong Kong on extradition bill-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.