ഡമസ്കസ്: സിറിയയിൽ ആറുവർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന് അയവുവരുത്താൻ പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. എന്നാൽ, കരാർ എത്രത്തോളം നടപ്പാക്കാൻ കഴിയും എന്നതിൽ ആശങ്കയുയർന്നിട്ടുണ്ട്. അതേസമയം, കരാർ പ്രാബല്യത്തിലായതു മുതൽ വടക്കൻ മേഖലയിലെ ഹിംസിലും ഹമയിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാനെ മാധ്യസ്ഥരാക്കിയതിൽ പ്രതിഷേധിച്ച് കരാർ പ്രതിപക്ഷം തള്ളി.
കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിൽ ഇറാൻ, റഷ്യ, തുർക്കി രാജ്യങ്ങളുടെ മാധ്യസ്ഥത്തിലാണ് കരാർ പ്രാബല്യത്തിൽ വന്നത്. കരാറിെൻറ ഭാഗമായി വിമതകേന്ദ്രങ്ങളിലെ നാലു മേഖലകൾ സുരക്ഷിതതാവളങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ ആക്രമണം പൂർണമായി നിരോധിച്ചു. ഇദ്ലിബ് പ്രവിശ്യയിലെ ലതാകിയ, വടക്കൻ മേഖലയിലെ ഹമ എന്നിവയാണ് ആദ്യ സുരക്ഷിത താവളം. ഇവിടെ 10 ലക്ഷത്തിലേറെ സിവിലിയന്മാർ കഴിയുന്നുണ്ട്. ഹിംസ് പ്രവിശ്യയുടെ രസ്താൻ, തൽബിസേഹ് എന്നിവയാണ് രണ്ടാമത്തേത്. ഇവിടെ 6,90,000 സിവിലിയന്മാർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, സർക്കാർ ഉപരോധനഗരമായ ഖാബൂൻ ഇൗ പട്ടികയിൽ വരുന്നില്ല.
അഭയാർഥികൾക്ക് മടങ്ങിയെത്താനും രാജ്യത്തുള്ള ആയിരക്കണക്കിന് സിവിലിയന്മാർക്ക് താമസിക്കാനും ഇൗ മേഖലകൾ സഹായകമാവുമെന്നാണ് വിലയിരുത്തൽ. വിമതരുടെ അധീനതയിലുള്ള േജാർഡൻ അതിർത്തിയിലെ ദേര, ഖുനിത്ര പ്രവിശ്യകളാണ് അടുത്തത്. ഇവിടെയും ഒരു ലക്ഷത്തിനടുത്ത് സിവിലിയന്മാരുണ്ട്. ആറുമാസത്തേക്കാണ് ഇൗ മേഖലകളിൽ വെടിനിർത്തലിന് ധാരണയിലെത്തിയത്. ആറുമാസം ഫലപ്രദമായി നടപ്പാക്കിയാൽ വീണ്ടും കരാർ പുതുക്കാം. റഷ്യൻ വിമാനങ്ങൾക്ക് ഇൗ മേഖലകളിലെ വ്യോമയാന പരിധിയിലൂടെ സഞ്ചരിക്കാം. എന്നാൽ, വ്യോമാക്രമണം നടത്തുന്നത് വിലക്കിയിട്ടുണ്ട്.
ഇൗ മേഖലകളിൽ കുടിവെള്ളമെത്തിക്കാനും നിരന്തരമായ ആക്രമണങ്ങളിൽ തകർന്ന വൈദ്യുതിലൈനുകൾ അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, ഇൗ താവളങ്ങൾക്കുള്ളിൽനിന്ന് െഎ.എസിനെതിരെയും അൽഖാഇദയുമായി ബന്ധമുള്ള തീവ്രവാദ സംഘങ്ങൾക്കെതിരെയും പോരാട്ടം തുടരാൻ അനുവാദമുണ്ട്. കരാർ അംഗീകരിക്കുന്നുണ്ടെങ്കിലും തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്ന് സിറിയൻ സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.