ഖത്തർ വിഷയം: മധ്യസ്​ഥ ശ്രമവുമായി തുർക്കിയും കു​െവെത്തും 

കു​വൈ​ത്ത്​ സി​റ്റി: ഖ​ത്ത​ർ വി​ഷ​യ​ത്തി​ൽ മധ്യസ്ഥശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്​. എല്ലാവർക്കും വിഷമമുണ്ടാക്കുന്ന സംഭവങ്ങളാണ്​ അരങ്ങേറിയതെന്നും പ്രശ്​ന പരിഹാരത്തിന്​ ഇടപെടാൻ തയാറാണെന്നും അറിയിച്ച തുർക്കി, ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്നും അഭ്യര്‍ഥിച്ചു. ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പി​ണ​ക്കം മാ​റ്റാ​ൻ ഇ​ക്കു​റി​യും കു​വൈ​ത്ത് അ​മീ​റി​​​​​​െൻറ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. പൊ​തു​വെ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​ത്ത് പു​ല​ർ​ത്തി​വ​രു​ന്ന സ​മ​ദൂ​ര നി​ല​പാ​ടു​ക​ൾ ജി.​സി.​സി ഐ​ക്യ​ത്തി​ന് ക​രു​ത്തു​ പ​ക​ർ​ന്നി​ട്ടു​ണ്ട്.

അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ തു​ട​ക്കം മു​ത​ലേ മാ​ധ്യ​സ്ഥ്യ ശ്ര​മ​ങ്ങ​ളു​മാ​യി കു​വൈ​ത്ത്​ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ഗ​ൾ​ഫ്‌ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ലെ പൊ​തു അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കു​വൈ​ത്ത് അ​മീ​റി​​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്‌ സൗ​ദി​യും ബ​ഹ്റൈ​നും യു.​എ.​ഇ​യും ഖ​ത്ത​റു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത്.

ബ​ഹ്റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യും ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി​യും ബു​ധ​നാ​ഴ്ച കു​വൈ​ത്ത് അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. റ​മ​ദാ​ൻ ആ​ശം​സ​ക​ൾ കൈ​മാ​റാ​നു​ള്ള സ​ന്ദ​ർ​ശ​ന​മാ​ണെ​ങ്കി​ലും കു​വൈ​ത്ത് അ​മീ​റി​​​​​​െൻറ മാ​ധ്യ​സ്ഥ്യ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​രീ​ക്ഷ​ക​ർ ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. 

അതേസമയം, നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. സൗദി അതിര്‍ത്തി അടച്ചെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്ത ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പാല്‍, മുട്ട, പഞ്ചസാര, അരി തുടങ്ങിയവ ശേഖരിച്ചു വയ്ക്കുകയാണ് ജനങ്ങള്‍.

Tags:    
News Summary - qatar issue: turky and kuwait become refaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.