കോക്സ് ബസാർ: ലോക മുസ്ലിംകൾ പുത്തൻ വസ്ത്രങ്ങളുടുത്തും സ്വാദേറിയ ഭക്ഷണം കഴിച്ചും പെരുന്നാൾ ആഘോഷിച്ചപ്പോൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ ഇൗദുൽ ഫിത്ർ കൊണ്ടാടാൻ വിധിക്കപ്പെട്ട് മ്യാന്മറിലെ റോഹിങ്ക്യൻ അഭയാർഥികൾ.
കഴിഞ്ഞ ആഗസ്റ്റിൽ ബുദ്ധ തീവ്രവാദികളുടെയും മ്യാന്മർ ൈസന്യത്തിെൻറയും ആക്രമണത്തെ തുടർന്ന് പലായനം ചെയ്ത ശേഷമുള്ള ആദ്യ പെരുന്നാളാണ് അഭയാർഥി കൂടാരങ്ങളിൽ ആഘോഷിച്ചത്. ഇവിടെ നീതിയും അന്തസ്സായ പുനരധിവാസവും മാത്രമാണിവർ ആവശ്യപ്പെടുന്നത്.
പെരുന്നാളിന് ക്യാമ്പ് പ്രദേശത്തെ പള്ളികളെല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു. അതിനിടെ പൗരത്വം, പുനരധിവാസം, യു.എൻ സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് ചിലർ ബാനറുകളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധ പ്രകടനങ്ങളും നടത്തി. വംശഹത്യ ഭയന്ന് ഏഴു ലക്ഷത്തിൽ പരം റോഹിങ്ക്യകളാണ് മ്യാന്മറിൽനിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
െസൽഫിയെടുത്ത് താലിബാൻ–അഫ്ഗാൻ സൈനികരുടെ ആഘോഷം
പരസ്പരം കൊല്ലാൻ ശ്രമിച്ചവർ ഒന്നിച്ച് ഫോേട്ടാക്ക് പോസ് ചെയ്തു. ആലിംഗനം ചെയ്തു. കുറച്ചു ദിവസം മുമ്പ് ചിന്തിക്കാൻപോലും കഴിയാതിരുന്ന കാഴ്ചയായിരുന്നു അത്. മേഖലയിലെ ഗ്രാമീണരും താലിബാന് ഇൗദ് ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.