നയ്പിഡാവ്: റോഹിങ്ക്യകൾക്കെതിരായ സൈന്യത്തിെൻറ വംശീയ ഉന്മൂലനത്തിൽ പ്രതികരിക്കാതെ മാറിനിന്നുവെന്ന ആരോപണങ്ങൾ സ്റ്റേറ്റ് കൗൺസിലർ ഒാങ്സാൻ സൂചി നിഷേധിച്ചു. അത്തരം സംസാരങ്ങളെ അവഗണിക്കുകയാണ് പതിവെന്നും സൂചി വ്യക്തമാക്കി. നയ്പിഡാവിൽ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂചി.
അതിനിടെ, റോഹിങ്ക്യൻ വിഷയത്തിൽ മ്യാന്മറിനെതിരെ ഉപരോധം നടപ്പാക്കുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് ടില്ലേഴ്സൺ വ്യക്തമാക്കി. സൈന്യത്തിെൻറ കൂട്ടക്കുരുതിയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.