മോസ്കോ: വടക്കൻ സൈബീരിയയിൽ റഷ്യൻ ഹെലികോപ്ടർ തകർന്ന് 18 പേർ മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. എണ്ണ കേന്ദ്രത്തിലേക്ക് പോകുന്നതിനായി പറന്നുയരുന്നതിനിടെ മറ്റൊരു ഹെലികോപ്ടറുമായി ഇടിച്ചാണ് അപകടം. ഇതിലുണ്ടായിരുന്ന 15 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് മരിച്ചത്.
എന്നാൽ, കൂട്ടിയിടിച്ച ഹെലികോപ്ടർ സുരക്ഷിതമായി നിലത്തിറങ്ങിയതായി റഷ്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. റഷ്യയുടെ ദേശീയ എയർലൈനിെൻറ എം.െഎ-8 ഹെലികോപ്ടറാണ് അപകടമുണ്ടാക്കിയത്. കൂട്ടിയിടിക്കലിന് കാരണമെന്താണെന്ന് കണ്ടെത്താനായിട്ടില്ല.
സാധാരണ കാലാവസ്ഥയായിരുന്നു പ്രദേശത്തെന്ന് സുരക്ഷ വൃത്തങ്ങൾ പറയുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ അയച്ചിട്ടുണ്ടെന്ന് റഷ്യൻ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ദൂരെ പ്രദേശങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഹെലികോപ്ടർ ഉപയോഗിക്കുന്ന സൈബീരിയൻ മേഖലയിൽ വിമാന-ഹെലികോപ്ടർ ദുരന്തങ്ങൾ സാധാരണമാണ്. ഏപ്രിലിൽ ഇവിടെ ഹെലികോപ്ടർ തകർന്ന് ആറുപേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.