വിമാനയാത്രാക്കിടെ വാതിൽ തുറക്കാൻ ശ്രമം; റഷ്യൻ സഞ്ചാരി അറസ്​റ്റിൽ

ന്യൂഡൽഹി: മോസ്​കോയിൽ നിന്ന്​ ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെ റഷ്യൻ വിനോദ സഞ്ചാരി വിമാനത്തി​​​െൻറ വാതിൽ  തുറക്കാൻ ശ്രമിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരൻ ടൂറിസ്​റ്റിനെ നിയന്ത്രിച്ചു നിർത്തിയതുകൊണ്ട്​ അപകടങ്ങൾ സംഭവിച്ചില്ല. വിമാനത്തി​​​െൻറ പൈലറ്റ്​ സംഭവം ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 

വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ്​ പിടികൂടി. കസ്​റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക്​ വിധേയമാക്കിയപ്പോൾ രക്​തത്തിൽ മദ്യത്തി​​​െൻറ അംശമുണ്ടെന്ന്​ വ്യക്​തമായതായി അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക്​  വിമാനത്തി​​​െൻറ വാതിൽ തുറക്കാൻ ശ്രമിച്ച്​ യാത്രികരെ പരിഭ്രാന്തിയിലാക്കിയതിന്​ 50,000 രൂപ പിഴ വിധിച്ചു. 
 

Tags:    
News Summary - Russian tourist tries to open plane door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.