ബഗ്ദാദ്: ഇറാഖിൽ സർക്കാർ രൂപവത്കരിക്കുന്നതിനായി ഇറാൻ അനുകൂല സഖ്യവുമായി രാഷ്ട്രീയ ബാന്ധവത്തിന് തയാറാണെന്ന് ശിയ പണ്ഡിതൻ മുഖ്തദ അൽസദ്ർ.രാജ്യത്ത് കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പു ഫലം തൂക്കുമന്ത്രിസഭക്ക് സാധ്യത നൽകുന്നതാണ് എന്നിരിക്കെയാണ് ഏവരെയും ഞെട്ടിച്ച് കടുത്ത ഇറാൻ വിരോധിയായ സദ്റിെൻറ നീക്കം. ശിയാക്കളുടെ പ്രധാനകേന്ദ്രമായ നജാഫിൽ ഹാദി അൽ അംരിയുമൊന്നിച്ചു നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
സർക്കാർ രൂപവത്കരണത്തിനായി ആഴ്ചകളായി പാർട്ടികളുമായി സദ്റിെൻറ സഖ്യം ചർച്ചകൾ തുടരുകയായിരുന്നു. തെരഞ്ഞെടുപ്പിൽ സദ്റിെൻറ സായ്റൂൺ സഖ്യമാണ് ഏറ്റവും കൂടുതൽ സീറ്റ് (54) നേടിയത്. എന്നാൽ, 329 അംഗ പാർലമെൻറിൽ ഭൂരിപക്ഷം തികക്കാൻ കഴിഞ്ഞില്ല. അംരിയുടെ ഫതഹ് സഖ്യം 47 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തും പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുടെ നസ്ർ സഖ്യം മൂന്നാംസ്ഥാനത്തെത്തി. എല്ലാക്കാലത്തും ഇരുപക്ഷത്തു നിൽക്കുന്ന നേതാക്കളാണ് സദ്റും അംരിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.