സാര്‍ക് ഉച്ചകോടി ഉടന്‍ നടത്താനാകുമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: സാര്‍ക് ഉച്ചകോടിക്ക് ഉടന്‍ ആതിഥേയത്വം വഹിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്താന്‍. സാര്‍ക് ഉച്ചകോടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ തടസ്സം വരുത്തിയതായി പാക് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആരോപിച്ചു. കഴിഞ്ഞ നവംബറില്‍ ഇന്ത്യ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് 19ാമത് സാര്‍ക് ഉച്ചകോടി മാറ്റിവെക്കുകയായിരുന്നു.

വെള്ളിയാഴ്ച പാകിസ്താന്‍ സന്ദര്‍ശിച്ച സ്ഥാനമൊഴിയുന്ന സാര്‍ക് സെക്രട്ടറി ജനറല്‍ അര്‍ജുന്‍ ബഹദൂര്‍ ഥാപയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അസീസ് ഇക്കാര്യം സൂചിപ്പിച്ചത്. തെക്കന്‍ ഏഷ്യയിലെ ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാമ്പത്തിക പുരോഗതിക്കും സാമൂഹിക ഉന്നമനത്തിനും സാംസ്കാരിക ഐക്യത്തിനും തങ്ങള്‍ സന്നദ്ധരാണെന്നും അസീസ് പറഞ്ഞു. പദ്ധതികള്‍ കാലോചിതവും ഫലപ്രദവുമായി നടപ്പാക്കാന്‍ അംഗങ്ങള്‍ ഒന്നിക്കേണ്ടതുണ്ട്.

സാര്‍ക്കിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്നതിന് സാര്‍ക് സെക്രട്ടേറിയറ്റിന് സാധിക്കുമെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. 19ാമത് സാര്‍ക് ഉച്ചകോടി എത്രയും വേഗം ഇസ്ലാമാബാദില്‍ നടത്താനാകുമെന്ന് പ്രത്യാശിക്കുന്നതായി ഥാപ അഭിപ്രായപ്പെട്ടു.

 

Tags:    
News Summary - sarc summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.