ഇസ്ളാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ മുഖ്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യയിലെത്തുന്നു. ഇന്ത്യയിൽ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പെങ്കടുക്കുന്നതിനാണ് സർതാജ് എത്തുക. ഡിസംബര്‍ മൂന്നിന് അമൃതസറില്‍ നടക്കുന്ന ഏഷ്യ കോണ്‍ഫറന്‍സില്‍ പാകിസ്താനെ പ്രതിനിധീകരിച്ച് സര്‍താജ് അസീസ് പങ്കെടുക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഉറി സൈനിക ആസഥാനത്തുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിലത്തെുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ആദ്യ വ്യക്തിയാണ് സര്‍താജ്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വൈരം കുറക്കുന്നതിനുള്ള അവസരമാണ് വന്നിരിക്കുന്നതെന്ന് സര്‍താജ് അസീസ് മാധ്യമങ്ങളോടു പറഞ്ഞു. ഇസ്ലമാബാദില്‍ നടക്കാനിരുന്ന സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ളെന്ന നടപടിയെടുത്ത ഇന്ത്യയെ പോലെ പാകിസ്താന്‍ പ്രവര്‍ത്തിക്കില്ല. ഇന്ത്യയില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് താന്‍ പങ്കെടുക്കുമെന്നും അസീസ് പറഞ്ഞു.
സമ്മേളനത്തിനത്തെുന്ന സര്‍താജ് അസീസ് ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.