ജിദ്ദ: ജീസാനിലേക്കും അബ്ഹയിലേക്കും വീണ്ടും ഹൂതി ഡ്രോൺ ആക്രമണം. ജീസാനിലെ ജനവാസകേ ന്ദ്രം ലക്ഷ്യമാക്കി ശനിയാഴ്ച രാത്രി 10.45ഒാടെയുണ്ടായ ഡ്രോൺ ആക്രമണത്തെ സൗദി സഖ്യസേനയ ുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു.
സ്ഫോടകവസ്തു നിറച്ച ഡ്രോണാണ് ഹൂതികൾ യമനിലെ സൻആയിൽനിന്ന് ജീസാനിലേക്ക് തൊടുത്തതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. അബ്ഹ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണമുണ്ടായത് രാത്രി 11 .45നായിരുന്നു. ഇതും സഖ്യസേന ലക്ഷ്യം കാണാൻ അനുവദിച്ചില്ല.
കഴിഞ്ഞ ദിവസം സൗദിക്കുനേരെ നടത്തിയ ആക്രമണം യമൻ അതിർത്തിക്കുള്ളിൽതന്നെ സഖ്യസേന വിഫലമാക്കിയിരുന്നു. അതിനിടെ, ഹൂതികൾ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് യമനിലെ അൽജൗഫ് പ്രവിശ്യയിൽ കുട്ടി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. സൻആയിൽ ഹൂതികളുെട കേന്ദ്രങ്ങൾക്കു നേരെ സഖ്യസേന സൈനിക നടപടി ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.