അമീർ മുഹമ്മദ്​ ബിൻ സൽമാൻ പാകിസ്​താനിലെത്തി

റിയാദ്​: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാ​​െൻറ ഏഷ്യൻ രാഷ്​ട്ര സന്ദര്‍ശനത്തിന്​ തുടക്കമായി. പര്യടനത്തി ​ൽ ആദ്യ സന്ദർശനത്തി​​െൻറ ഭാഗമായി അദ്ദേഹം ഞായറാഴ്​ച പാകിസ്താനിലെത്തി.

മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സ ന്ദര്‍ശനം രണ്ടു ദിവസമാക്കി ചുരുക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താനില്‍ എത്തിയത്. പ്രധാനമന്ത്രി ഇംറാന്‍ഖാനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ ഇസ്​ലാമാബാദില്‍ സ്വീകരിച്ചു. കിരീടാവകാശിക്കൊപ്പം വിദേശകാര്യ മന്ത്രിമാരും വ്യവസായ രംഗത്തെ 40 പ്രമുഖരുമുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന് സൗദി അറേബ്യ നേരത്തെ ആറായിരം കോടി ഡോളറി​​െൻറ സഹായം പ്രഖ്യാപിച്ചിരുന്നു. രണ്ടായിരം കോടി ഡോളറി​​െൻറ നിക്ഷേപ-സഹകരണ പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ ഒപ്പുവെക്കുക.

ചൊവ്വാഴ്​ചയാണ്​ കിരീടാവകാശിയുടെ ഇന്ത്യാസന്ദര്‍ശനം. വന്‍കിട നിക്ഷേപ പദ്ധതികളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. വിവിധ മേഖലകളിലെ സൗദി സഹകരണം പാക് സമ്പദ്‌വ്യവസ്ഥക്ക് ഉണര്‍വുണ്ടാക്കും എന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - Saudi crown prince arrives in Pakistan amid fanfare, received by PM Khan on red carpet-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.