ഇസ്ലാമാബാദ്: രാജ്യേദ്രാഹക്കുറ്റത്തിൽ വിചാരണക്കായി കോടതിയിൽ ഹാജരാകണമെങ്കിൽ പ്രസിഡൻറിെൻറ തലത്തിലുള്ള സുരക്ഷ നൽകണമെന്ന് പാക് മുൻ സൈനിക ഭരണാധികാരി ജന. പർവേസ് മുശർറഫ്.
ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ആവശ്യപ്പെടുന്നതെന്നും മുശർറഫ് വ്യക്തമാക്കി. 2007 നവംബറിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് ഭരണകൂടം മുശർറഫിനെതിരെ ഹരജി നൽകിയത്.
74കാരനായ മുശർറഫ് ഇപ്പോൾ ദുൈബയിലാണുള്ളത്. അഭിഭാഷകൻ മുഖേനയാണ് മുശർഫ് കോടതിയെ ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇക്കാര്യം തീരുമാനിക്കേണ്ടത് പാക് സർക്കാറാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വാദം കേൾക്കൽ 27ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.