ബെയ്ജിങ്: യു.എൻ പ്രതിനിധി ജെഫ്രി ഫെൽറ്റ്മാൻ ഉത്തര കൊറിയയിേലക്ക്. അപൂർവമായാണ് യു.എൻ പ്രതിനിധികൾ ഉത്തര കൊറിയ സന്ദർശിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വിലക്കുകൾ മറികടന്ന് ഉത്തര കൊറിയ ആണവ മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതിനിടെയാണ് സന്ദർശനം. യു.എസിനെ തകർക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിക്ഷേപണം നടത്തിയെന്ന ഉത്തര കൊറിയയുടെ അവകാശവാദത്തിന് പിന്നാലെയാണ് ജെഫ്രിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
ചൊവ്വാഴ്ച രാവിലെ ബെയ്ജിങ്ങിലെത്തിയ ജെഫ്രി ഉച്ചകഴിഞ്ഞാണ് ഉത്തര കൊറിയയിലേക്ക് തിരിച്ചത്. അടുത്തിടെ യു.എസും ദക്ഷിണ കൊറിയയും ശക്തിപ്രകടനവുമായി കൊറിയൻ തീരത്ത് സംയുക്ത വ്യോമാഭ്യാസം നടത്തിയിരുന്നു. അഞ്ചു ദിവസത്തെ അഭ്യാസപ്രകടനത്തിൽ 230ഒാളം വിമാനങ്ങളും ആയിരക്കണക്കിന് സൈന്യവുമാണ് പെങ്കടുത്തത്. ജെഫ്രി ഫെൽറ്റ്മാൻ ആദ്യമായാണ് ഉത്തര കൊറിയ സന്ദർശിക്കുന്നത്്. ഉത്തര കൊറിയയിൽ അദ്ദേഹം മനുഷ്യാവകാശ സംഘങ്ങളുമായും വിദേശപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.