ഗസ്സസിറ്റി: ഗസ്സ-ഇസ്രായേൽ അതിർത്തിയിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്കെതിരായ വെടിവെപ്പിൽ ഏഴു പേർ കൊല്ലെപ്പട്ടു. കിഴക്കൻ ഗസ്സയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇസ്രായേൽ പിടിച്ചെടുത്ത തങ്ങളുടെ മണ്ണിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച പ്രക്ഷോഭത്തിെൻറ ഭാഗമായി പ്രതിഷേധിച്ചവരാണ് ആക്രമിക്കപ്പെട്ടത്.
ഗസ്സയിലെ അൽ ബുറൈജിലെ അതിർത്തി മതിലിനരികെയാണ് നാലു പേർ കൊല്ലപ്പെട്ടത്. മരിച്ചവരിൽ രണ്ടു പേർ കൗമാരക്കാരാണ്. വിവിധ സംഭവങ്ങളിലായി 252 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതോടെ, മാർച്ചിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 183 ആയി. ഗസ്സ ഭരണകൂടത്തിെൻറ ഒൗദ്യോഗിക കണക്കനുസരിച്ച് 18,000 പേർക്ക് ഇതിനകം പരിക്കേറ്റിട്ടുമുണ്ട്.
അതിനിടെ, ഗസ്സയിലേക്ക് ഇന്ധനമെത്തിക്കുന്നത് നിർത്തിവെക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി അവിഗ്ദർ ലിബർമൻ ഉത്തരവിറക്കി. ഫലസ്തീനികൾ സൈന്യത്തിനും സിവിലിയൻമാർക്കുമെതിരെ ആക്രമണം നടത്തുന്നതായി ആരോപിച്ചാണ് നടപടി. ചൊവ്വാഴ്ചയാണ് ഖത്തറിൽനിന്ന് ഇന്ധനം ഗസ്സയിലെ വൈദ്യുതി പ്ലാൻറിലേക്ക് എത്തിത്തുടങ്ങിയത്.
വൈദ്യുതിയില്ലാതെ ദുരിതത്തിലായ ഗസ്സ നിവാസികൾക്ക് ആശ്വാസമാകുന്ന ഇന്ധന വരവു നിർത്തിക്കാനുള്ള നീക്കം ഫലസ്തീനികൾക്ക് തിരിച്ചടിയാകും. കരയിലും കടലിലും ഇസ്രായേലിെൻറ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.