ബഗ്ദാദ്: ഇറാഖിലെ സലാഹദ്ദീൻ പ്രവിശ്യയിൽ ഐ.എസ്. നടത്തിയ ആക്രമണത്തിൽ അർധ സേന വിഭാഗത്തിലെ പത്ത് പേർ കൊല്ലപ്പെട്ടു. സൈന്യത്തെ പിന്തുണക്കുന്ന ഹഷ്ദ് അൽഷാബി വിഭാഗത്തിലുള്ളവരാണ് മരിച്ചത്. ബലദ് നഗരത്തിലും മെകീഷ്ഫ പട്ടണത്തിലുമായി ഐ.എസും ഹഷ്ദ് അൽഷാബിയും തമ്മിൽ ഏറ്റുമുട്ടി.
മെകീഷ്ഫയിൽ ഒമ്പത് പേരും ബലദിൽ ഒരാളുമാണ് മരിച്ചത്. 2017ലെ പരാജയത്തിന് ശേഷം ഇറാഖിൽ ഐ.എസ് നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ഇറാഖിൽ വീണ്ടും സാന്നിധ്യം ഉറപ്പിക്കാനുള്ള ഭീകര സംഘടനയുടെ ശ്രമം പരാജയപ്പെടുത്തിയതായി ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. നിരവധി ഐ.എസ് ഭീകരൻമാരെ വധിച്ചതായും അവകാശപ്പെട്ടു. ബലദിനും തിക്രിതിെൻറ തെക്കൻ ഭാഗമായ മെകീഷ്ഫയിലുമായി നടത്തിയ ആക്രമണങ്ങളിൽ ഐ.എസിന് കനത്ത നാശം വിതക്കാൻ സാധിച്ചതായി ഹഷ്ദ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.