ധാക്ക: ബംഗ്ലാദേശിൽ ഞായറാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കും. നാലാം തവണയും പ്രധാനമന ്ത്രിയാകാനുള്ള ഒരുക്കത്തിലാണ് ശൈഖ് ഹസീന. തെരഞ്ഞെടുക്കപ്പെട്ടാൽ തുടർച്ചയായി മൂ ന്നു തവണ പ്രധാനമന്ത്രിയാകുന്ന ആദ്യ ബംഗ്ലാദേശ് നേതാവായി ചരിംത്രം സൃഷ്ടിക്കും. പ്രതിപക ്ഷം ദുർബലമായ സാഹചര്യത്തിൽ വിജം എളുപ്പമാകുമെന്നാണ് ഹസീനയുടെ കണക്കുകൂട്ടൽ.
സാ മ്പത്തിക വളർച്ച
വളരെ വേഗം സാമ്പത്തിക വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണി ന്ന് ബംഗ്ലാദേശ്. അതാണ് ഹസീന ഭരണനേട്ടമായി ഉയർത്തിക്കാണിക്കുന്നതും. 7.86 ശതമാനമാണ് സാമ്പത്തിക വളർച്ചനിരക്ക്. കയറ്റുമതിയും വിദേശനിക്ഷേപവും വർധിച്ചു. സാക്ഷരതയിലും മുന്നിലാണ്. സ്ത്രീകളിൽ 94ഉം പുരുഷന്മാരിൽ 91 ശതമാനവുമാണ് സാക്ഷരത നിരക്ക്. ശിശുമരണ നിരക്ക് കുറഞ്ഞതും ജനങ്ങളുടെ ആയുർദൈർഘ്യം മെച്ചപ്പെട്ടതും നേട്ടമാണ്. ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് ബംഗ്ലാദേശ് ഇൗ നേട്ടങ്ങൾ കൈവരിച്ചത്. ഹസീനയുടെ ഭരണത്തിൽ ഇന്ത്യയുമായും ചൈനയുമായുമുള്ള ബന്ധവും മെച്ചപ്പെട്ടു. പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ അഴിമതിക്കേസിൽ ജയിലിലടച്ചാണ് ഹസീന പ്രധാനമന്ത്രിപദത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്. ഭീഷണിയെന്നു തോന്നിയ മറ്റ് നേതാക്കളെ ഒന്നൊന്നായി അഴികൾക്കുള്ളിലാക്കാനും മറന്നില്ല.
ബി.എൻ.പിയുടെ സഖ്യകക്ഷിയാണ് ജമാഅത്തെ ഇസ്ലാമി. ഭരണകക്ഷിയായ അവാമി ലീഗിനെ നേരിടാൻ 18 കക്ഷികൾ അടങ്ങിയ ജാതിയ ഒാകിയ ഫ്രണ്ട് എന്ന സഖ്യകക്ഷിക്കാണ് ബി.എൻ.പി നേതൃത്വം നൽകുന്നത്. കമാൽ ഹുസൈനാണ് നേതാവ്. മുമ്പ് അവാമി ലീഗിെൻറ മുൻനിര നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. ഹസീനയുടെ പിതാവ് ശൈഖ് മുജീബുർ റഹ്മാെൻറ കാലത്ത് നിയമ^വിദേശ കാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു കമാൽ. 2014ൽ പാർലമെൻറിലെ 300 സീറ്റുകളിൽ പകുതി എണ്ണത്തിൽ മാത്രമാണ് മത്സരം നടന്നത്.
മനുഷ്യാവകാശലംഘനങ്ങൾ
രാജ്യത്ത് വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിെൻറ വിമർശനം. 2014ലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതാണെങ്കിലും ഖാലിദയുടെ അഭാവത്തിലും ഇക്കുറി ശക്തമായി രംഗത്തുണ്ടാകുമെന്നാണ് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി അറിയിച്ചത്. തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്ന രാഷ്ട്രീയകക്ഷികൾക്ക് അംഗീകാരം നഷ്ടപ്പെടും. അതാണ് ബി.എൻ.പിയെ ഗോദയിലിറങ്ങാൻ പ്രേരിപ്പിച്ചത്.തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് വരെ ഹസീന ബി.എൻ.പിയെ എതിരാളിയായിപോലും കണ്ടിരുന്നില്ല. പരാജയം മറന്ന് ബി.എൻ.പി പ്രചാരണത്തിൽ സജീവമായത് അവരുടെടെ ഉറക്കം കെടുത്തി. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും ഉന്നതിയിലെത്തിയിരിക്കുകയാണെന്ന് മനുഷ്യാവകാശ അഭിഭാഷകൻ കൂടിയായകമാൽ ഹുസൈൻ ആരോപിക്കുന്നു.
സായുധ സേനയുടെ ആക്രമണം നേരിട്ടാണ് പ്രതിപക്ഷം പ്രചാരണം പൂർത്തിയാക്കിയത്. 450 ഒാളം പേരാണ് ഇൗ വർഷം പൊലീസിെൻറ തോക്കിനിരയായത്. നൂറു കണക്കിനു പേരെ ജയിലിലടക്കുകയും ചെയ്തു. അതേസമയം, സാമ്പത്തിക വളർച്ചയുടെ കണക്കെടുപ്പിൽ ഇൗ സംഘർഷങ്ങളെല്ലാം ബംഗ്ലാദേശ് ജനത മറക്കുമെന്നാണ് ഹസീന കരുതുന്നത്.
ഇൻറർനെറ്റിന് ഭാഗിക നിരോധനം
തെരഞ്ഞെടുപ്പ് സമയത്തെ സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ തടയാൻ വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്ത് ഇൻറർനെറ്റ് സേവനം ഭാഗികമായി നിരോധിച്ചിട്ടുണ്ട്. ഫേസ്ബുക്, ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.