സോൾ: 50 ലക്ഷം ആളുകൾ ഒപ്പുവെച്ച നിവേദനവും സാമൂഹിക സമ്മർദങ്ങളും വേണ്ടിവന്നു അയാളാരാണെന്ന് അറിയാൻ. ദക്ഷിണ കൊറ ിയൻ പൊലീസ് ബുധനാഴ്ച പരസ്യപ്പെടുത്തിയ ലൈംഗിക തട്ടിപ്പു കേസുകളിലെ പ്രതി ചോ ജു ബിൻ ദക്ഷിണ കൊറിയയിലെ പെൺകു ട്ടികളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. സമ്മർദങ്ങൾക്കൊടുവിലാണ് പൊലീസ് ഇയാളുടെ പേര് പുറത്തുവിട്ടത്.
25കാരനായ ചോ ജു ബിന്നിന്റെ ക്രൂരതക്കിരയായവരിൽ സ്കൂൾ വിദ്യാർഥിനികൾ വരെയുണ്ട്. 58 വനിതകളും 16 സ്കൂൾ കുട്ടികളും ഇയാളുടെ നിരന്തര ഭീഷണിക്കും ചൂഷണത്തിനും ഇരയായിട്ടുണ്ടെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇൗ എണ്ണം ഇനിയും കൂടിയേക്കും. ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിചിത്രമായ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്ന ചോ അതിനായി പെൺകുട്ടികളെ വരെ ഇരയാക്കുകയായിരുന്നു.
പെൺകുട്ടികൾക്കും വനിതകൾക്കുമെല്ലാം പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്താണ് ചോ ഇരകളെ കണ്ടെത്തിയിരുന്നത്. അർധനഗ്ന ചിത്രങ്ങൾ നൽകുന്നതിന് പണം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തുടങ്ങുന്നത്. ഇത്തരത്തിൽ അർധനഗ്ന ചിത്രങ്ങൾ നൽകുന്നവരുടെ വിലാസം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് അടുത്ത ഘട്ടം. വിചിത്ര വിഡിയോകളും ലൈംഗിക ദൃശ്യങ്ങളും റെക്കോഡ് ചെയ്യാൻ ഇവരെ ഉപയോഗപ്പെടുത്തുകയാണ് ചോയുടെ രീതി. വനിതകളെയും പെൺകുട്ടികളെയും ഭീഷണിപ്പെടുത്തി അടിമകളെ പോലെ കൈകാര്യം ചെയ്യുകയായിരുന്നു ചോ ജു ബിന്നെന്ന് പൊലീസ് പറയുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.