സോൾ: പതിറ്റാണ്ടുകൾ നീണ്ട കലഹത്തിെൻറ മഞ്ഞുരുക്കവുമായി കൊറിയൻ നേതാക്കൾ വിൻറർ ഒളിമ്പിക്സ് വേദിയിൽ. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇന്നും ഉത്തര െകാറിയയുടെ സെറിമോണിയൽ തലവൻ കിം യോങ് നാമും ആണ് വിൻറർ ഒളിമ്പിക്സിനു മുന്നോടിയായുള്ള റിസപ്ഷനിൽ ഒരുമിച്ചത്. ഉത്തര കൊറിയൻ പ്രതിനിധി സംഘത്തിെൻറ ചുമതല നാമിനാണ്.
മൂണും ഭാര്യയും ചേർന്നാണ് അതിഥികളെ സ്വീകരിച്ചത്. ചെറുചിരിയോടെ ആതിഥ്യമരുളിയ മൂണിനെ നാം ഹസ്തദാനം ചെയ്തു. ജപ്പാൻ പ്രസിഡൻറ് ഷിൻസോ ആബെയും ചടങ്ങിനെത്തിയിരുന്നു.
അത്താഴവിരുന്നിന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിനും ഒളിമ്പിക്സ് മേധാവി മോതസ് ബച്ചിനുമിടയിലാണ്നാമിന് ഇരിപ്പിടം ഒരുക്കിയത്. യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് അത്താഴവിരുന്നിൽ പെങ്കടുത്തില്ല. നാമിന് അഭിമുഖമായി ആയിരുന്നു പെൻസിെൻറ സ്ഥാനം. യു.എസും ജപ്പാനുമാണ് ഉത്തര കൊറിയയുടെ പ്രധാന ഭീഷണി. കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ ജോങ്ങും ദക്ഷിണ കൊറിയയിലെത്തിയിട്ടുണ്ട്.
ചരിത്രത്തിലാദ്യമായാണ് കിം കുടുംബത്തിൽനിന്നുള്ള ഒരാൾ ദക്ഷിണ കൊറിയ സന്ദർശിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ജോങിന് അടുത്താണ് പെൻസിന് ഇരിപ്പിടമൊരുക്കിയത്. ചടങ്ങ് തീരുംവരെ ജോങിന് മുഖം കൊടുക്കാതിരിക്കാൻ പെൻസ് ശ്രദ്ധിച്ചു.
92 രാജ്യങ്ങളിൽനിന്നായി 3000ത്തോളം കായികതാരങ്ങൾ മാറ്റുരക്കുന്ന വേദിയാണ് വിൻറർ ഒളിമ്പിക്സ്. ഉത്തര കൊറിയ 22 അത്ലറ്റുകളെയാണ് അയച്ചത്. ഒപ്പം 400ഒാളം പ്രതിനിധികളുമുണ്ട്. 1953ലെ യുദ്ധത്തോടെയാണ് ഇരു കൊറിയകളും ഭിന്നിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.