കൊളംബോ: കാടുകളെ സംരക്ഷിക്കുന്നതിെൻറ ഭാഗമായി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഈർച്ചവാളുകളുടെ ഇറക്കുമതി അവസാന ിപ്പിക്കുമെന്നും രാജ്യത്തെ മരമില്ലുകൾ അടച്ചുപൂട്ടുമെന്നും ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന. രാജ്യത്ത് വനംകൈയേറ്റം വ്യാപകമായ സാഹചര്യത്തിലാണ് നടപടിയെന്നും സിരിസേന പറഞ്ഞു.
ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. നാലുമാസം മുമ്പ് ഈർച്ചവാളുകൾ ഉപയോഗിക്കുന്നവർ പൊലീസിൽ രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിലവിൽ ഉപയോഗിക്കുന്ന മുഴുവൻ ഈർച്ചവാളുകൾ നിരോധിക്കുമോയെന്നത് പരിസ്ഥിതി വകുപ്പിെൻറ കൂടി ചുമതലയുള്ള സിരിസേന വ്യക്തമാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.