കൊളംബോ: ശ്രീലങ്കയിലെ യുദ്ധഭൂമിയിൽനിന്ന് ആഗസ്റ്റിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽ 230 അസ്ഥികൂടങ്ങൾ. വടക്കു പടിഞ്ഞാറൻ മേഖലയിലെ മാന്നാറിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. രാജ്യത്ത് തമിഴ് വിമതരും സൈന്യവും തമ്മിൽ 26 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിൽ 20,000 ആളുകളെ കാണാതായതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഒരുലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. കോടതി ഉത്തരവിനെ തുടർന്നാണ് മാന്നാറിൽ ഖനനം നടത്തിയത്. കെട്ടിടം നിർമിക്കാനായി കുഴിച്ചപ്പോൾ തൊഴിലാളികൾ മനുഷ്യശരീരത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ചീനക്കളിമൺ പാത്രങ്ങൾ, ലോഹവസ്തുക്കൾ, ആഭരണങ്ങൾ എന്നിവയും ഇവിടെനിന്ന് ലഭിക്കുകയുണ്ടായി. വിമതരുടെ അധീനമേഖലയായിരുന്നു മാന്നാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.