കൊളംബോ: അട്ടിമറിയിലൂടെ പ്രധാനമന്ത്രിയായ മഹിന്ദ രാജപക്സ സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് തടയുന്നതിന് ശ്രീലങ്കൻ പാർലമെൻറ് പ്രമേയം പാസാക്കി.
റനിൽ വിക്രമസിംഗെയെ പുറത്താക്കി രാജപക്സയെ പ്രധാനമന്ത്രിയായി നിയമിച്ച പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ നടപടി രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. 225 അംഗ പാർലമെൻറിലെ 123 എം.പിമാർ പ്രമേയത്തെ പിന്താങ്ങി. രാജപക്സയുടെ അനുയായികൾ നടപടി ബഹിഷ്കരിച്ചു പ്രമേയം പാസാക്കിയേതാടെ രാജപക്സക്ക് പാർലമെൻറിൽ കേവലഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും തെളിഞ്ഞു.
നവംബർ 15 മുതൽ പാർലമെൻറ് പിരിച്ചുവിട്ടിരിക്കയാണെന്നും രാജപക്സക്ക് സർക്കാർ ഫണ്ട് വിനിയോഗിക്കാൻ അധികാരമില്ലെന്നും ലംഘിക്കുന്നപക്ഷം നിയമപരമായി നേരിടുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഒക്ടോബർ 26 മുതലാണ് ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പാർലമെൻറ് പിരിച്ചുവിട്ട് ജനുവരിയിൽ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സിരിസേനയുടെ പദ്ധതി. എന്നാൽ, ഇൗ നീക്കം സുപ്രീംകോടതി തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.