കൊളംബോ: ഒരു ദശകം മുമ്പ് അവസാനിച്ച ആഭ്യന്തര യുദ്ധത്തിൽ കാണാതായവർ കൊല്ലപ്പെട്ട തായി അംഗീകരിച്ച് ശ്രീലങ്കൻ സർക്കാർ. തമിഴ് പുലികളെ അമർച്ച ചെയ്ത യുദ്ധത്തിൽ കാണാ തായവർ മരിച്ചതായി ഇതാദ്യമായാണ് ഔദ്യോഗികമായ സ്ഥിരീകരണം വരുന്നത്. പ്രസിഡൻറ് ഗോടബയ രാജപക്സയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച ഐക്യരാഷ്്ട്രസഭ െറസിഡൻറ് കോഓഡിനേറ്റർ ഹനാ സിംഗറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗോടബയ ഇക്കാര്യം പറഞ്ഞത്.
കാണാതായവരെ കുറിച്ച അന്വേഷണം പൂർത്തിയായതായും അവരുടെ മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള നടപടികൾ നടക്കുന്നതായും അദ്ദേഹം അറിയിച്ചു. തമിഴ് പുലികളുമായി ശ്രീലങ്കൻ സർക്കാറിെൻറ 30 വർഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിൽ മുൻ പ്രതിരോധ സെക്രട്ടറിയായ ഗോടബയക്ക് നിർണായക പങ്കുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം 20,000 പേരാണ് ആഭ്യന്തര യുദ്ധത്തിനിടെയുണ്ടായ വിവിധ സംഘർഷങ്ങളിലായി കാണാതായത്. ഒരു ലക്ഷം മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എൽ.ടി.ടി.ഇ തലവൻ വേലുപ്പിള്ള പ്രഭാകരനടക്കമുള്ളവരെ വധിച്ച 2009ലെ സൈനിക നടപടിക്കിടെ ആയിരക്കണക്കിനാളുകളെ വധിച്ചതായി തമിഴ് വംശജർ ആരോപിച്ചിരുന്നു. ആരോപണം സൈന്യം നിഷേധിച്ചിരുന്നു.
ആഭ്യന്തര യുദ്ധത്തിെൻറ അവസാന ഘട്ടത്തിൽ 40,000 തമിഴ് വംശജർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു. ഈ കണക്കുകൾ സർക്കാർ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.