കൊളംബോ: ശ്രീലങ്കയിലെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കനത്ത നാശം വിതച്ച പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 193 ആയി. കഴിഞ്ഞ 14 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുമുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇത് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മലിനീകരിക്കപ്പെട്ട കിണറുകൾ ശുചീകരിക്കുന്നതിന് സർക്കാർ ടെലിവിഷനിലൂടെ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
പ്രളയത്തിൽ കാണാതായ 110 േപർക്കായി സൈന്യവും രക്ഷാപ്രവർത്തകരും തിരച്ചിൽ തുടരുകയാണ്. കാറ്റിെൻറ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴ ദുരന്തബാധിത മേഖലയിൽ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നദികളിൽ വെള്ളം കുത്തനെ കൂടിയതാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയത്. രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സമൂഹത്തിെൻറ സഹായം നേരത്തേ ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ നാവിക സേനയുടെ മെഡിക്കൽ സംഘമടക്കമുള്ളവർ ദുരന്ത മേഖലയിൽ സേവനം ചെയ്യുന്നുണ്ട്. മറ്റു രാജ്യങ്ങളും ശ്രീലങ്കക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.